Monday, 27 October 2014

നോട്ടുപുസ്തകം കുട്ടികള്‍ പരസ്പരം വിലയിരുത്തിയപ്പോള്‍

 പുതിയവിലയിരുത്തല്മീപനത്തില്‍ നോട്ടുപുസ്തകം കൂടി
പോര്‍ട്ഫോളിയോവിലയിരുത്തലില്‍ഉള്‍പ്പെടുത്തേണ്ടകാര്യം
എടുത്തുപറയുന്നുണ്ടല്ലോ.അഞ്ചാംതരത്തിലെ ഗണിതനോട്ടു
പുസ്തകങ്ങള്‍ കുട്ടികളുടെ പരസ്പര വിലയിരുത്തലിന് 
വിധേയമാക്കാന്‍ തീരുമാനിച്ചു. എങ്കില്‍ എങ്ങനെ വിലയിരുത്തും ?എന്തൊക്കെ കാര്യങ്ങള്‍ പരിഗണിക്കണം? 
ഈ കാര്യങ്ങള്‍ സൂചകങ്ങള്‍ നിര്‍മ്മിക്കുന്നതിലേക്കാണ് നയിച്ചത്.ചര്‍ച്ചയിലൂടെ രൂപപ്പെട്ട സൂചകങ്ങള്‍ ഇവയാണ്

1.മുഴുവന്‍ ഗണിത പ്രവര്‍ത്തനങ്ങളും എഴുതിയിട്ടുണ്ട്
2.മുഴുവന്‍ ഗണിത പ്രവര്‍ത്തനങ്ങളും ശരിയായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.(തെറ്റിയവ ശരിയാക്കിഎഴുതി)
3.പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചെഴുതിയിട്ടുണ്ട്(ഒന്നും വിട്ടുപോകാതെ)
4.നോട്ടുപുസ്തകത്തിന്റെ വൃത്തി,വെടിപ്പ്

സൂചകങ്ങള്‍ ചര്‍ച്ച ചെയ്ത് കൃത്യതപ്പെടുത്തിയശേഷം കുട്ടികള്‍
 ഗണിത നോട്ടുപുസ്തകങ്ങള്‍ പരസ്പരം കൈമാറി 
പരിശോധിക്കുകയും വിലയിരുത്തല്‍ കുറിപ്പുകള്‍ 
എഴുതിനല്‍കുകയും ചെയ്തു.വിലയിരുത്തല്‍ തന്നെ പഠനമാവുകയാണിവിടെ.
                                        
                                                        ചില കുറിപ്പുകള്‍ നോക്കൂ.

ഗായത്രി അഖിലിനും,ഹൃദ്യപ്രഭക്കും,കീര്‍ത്തനക്കും എഴുതിനല്‍കിയ കുറിപ്പുകള്‍ നോക്കൂ






.

അഖിലിന് അര്‍ജുന്‍ എഴുതിയ കുറിപ്പ്

അനുഗ്രഹ കൃഷ്ണപ്രിയക്ക് എഴുതിനല്‍കിയ കുറിപ്പ്

കൃഷ്ണപ്രിയ അനുഗ്രഹക്ക് എഴുതിക്കെടുത്ത കുറിപ്പ്

Saturday, 6 September 2014

ഓണം-സ്വപ്നവും യാഥാര്‍ഥ്യവും


ഓണം-മനുഷ്യനും പ്രകൃതിയും ഉത്സാഹഭരിതമായി വരവേല്‍ക്കുന്ന ആഘോഷം.ഓണം മുന്നോട്ടുവെക്കുന്ന ഒരു വലിയ സ്വപ്നമുണ്ട്.എല്ലാ മനുഷ്യരും പരസ്പരം സ്നേഹത്തോടെ കഴിയുന്ന ഒരു കാലത്തെകുറിച്ചുള്ള സുന്ദരമായ ഒരു സ്വപ്നം.ഈ സ്വപ്നം എന്നെങ്കിലും യാഥാര്‍ഥ്യമാകും എന്നുള്ള ഒരു ബോധമാണ് ഓണത്തെ ഇപ്പോഴും വേറിട്ട ആഘോഷമാക്കി നിലനിര്‍ത്തുന്നത്.ഓണത്തിനു പിന്നില്‍ ഐതിഹ്യങ്ങളും സാങ്കല്‍പിക കഥകളും ധാരാളമുണ്ട്.മാവേലിയുടെ  എഴുന്നള്ളത്ത്,പരശുരാമന്‍ കേരളത്തിലെത്തിയതിന്റെ സ്മരണ,ചേരമാന്‍ പെരുമാള്‍ മക്കസന്ദര്‍ശിച്ചതിന്റെ ഓര്‍മ ഇങ്ങനെ പലതും.വറുതിയുടെ കര്‍ക്കിടകത്തിനു ശേഷമുള്ള സമൃധിയുടെ വിളവെടുപ്പു കാലമാണ് ഓണക്കാലം.കൃഷി ചെയ്തും വിളവെടുത്തും ഇന്ന് ഓണാഘോഷമില്ല പകരം ഓണക്കാലത്തെ കൊള്ളലാഭം മുന്നില്‍കണ്ട് മറ്റാരോ കൃഷിചെയ്തുണ്ടാക്കുന്ന ഉല്‍പന്നങ്ങളാണ് നമ്മുടെ ഓണത്തെ സമൃദ്ധമാക്കുന്നത്. ചേറിലും ചെളിയിലും പണിയെടുത്ത് നമ്മുടെ കാര്‍ഷികസംസ്കാരം തിരിച്ചുകൊണ്ടു വരുന്ന ഒരു ഓണാഘോഷം അതിവിദൂരമല്ലാത്ത ഭാവിയില്‍ ഇനിയും വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം




മഹാബലി-ഒരുചായചിത്രം  

ഓണത്തപ്പൻ 

പൂക്കളം-ജി.എ.ച് .യസ്. കുണ്ടംകുഴി 












Saturday, 23 August 2014

ക്ലാസ്സ്റൂം അനുഭവങ്ങള്‍....How to develop vocabulary in english?


ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാനും വായിക്കാനും എഴുതാനും കഴിയണമെങ്കില്‍ കുട്ടികള്‍ക്ക് നല്ല പദസമ്പത്ത് ഉണ്ടാവേണ്ടതുണ്ട്.പദസമ്പത്ത് ഉണ്ടാവണമെങ്കില്‍ ഏതുഘട്ടത്തിലും ഉപയോഗിക്കാവുന്ന പദങ്ങളും സംസാരത്തില്‍ ഉപയോഗിക്കുന്ന പ്രയോഗങ്ങളും കുട്ടികള്‍ സ്വായത്തമാക്കേണ്ടതുണ്ട്.അതിനാല്‍ ഇവ സ്വായത്തമാക്കാനുള്ള അവസരങ്ങള്‍ ക്ലാസ്സ്മുറിയില്‍ ഒരുക്കേണ്ടതുണ്ട്.അഞ്ചാംതരത്തില്‍ ഇതിനായി എന്തൊക്കെ ചെയ്യാം എന്നാലോചിച്ചു.കുട്ടികള്‍ക്ക് ഒരുcollfction book ഇതിനായി ഉണ്ടാവണം എന്ന് തീരുമാനിച്ചു.എങ്കില്‍ collfction book ല്‍ എന്തൊക്കെ ആവാം?
1.words related to everyday life.(based on situation)
2.unfamiliar wordsof units
3.meanings of unfamiliar words
4.sentences by using unfamiliar words
5.language games
6.meaningful dictations

ഈ ഓരോ മേഘലയിലും കുട്ടികള്‍ക്ക് താല്‍പര്യമുണ്ടാകുംവിധം എന്തൊക്കെ ചെയ്യാം?

1.words related to everyday life.(based on situation)
     ഒന്നാം യൂനിറ്റില്‍ ഇതുമായിബന്ധപ്പെട്ട് നല്‍കിയവ നോക്കൂ

 words related to football(at the time ofworldcup football )







                                          words related to sea

 




                          words related to vegetables






 ഇവയുടെയൊക്കെ വ്യക്തിഗത എഴുത്തും,ഗ്രൂപ്പില്‍ പങ്കുവെക്കലും,കൂട്ടിച്ചേര്‍ക്കലും പൊതുക്ലാസ്സില്‍ അവതരിപ്പികേകലും ചിട്ടയായി ചെയ്യാറുണ്ട്

2.unfamiliar words of units
   വ്യക്തിഗത വായനയിലൂടെ കുട്ടികള്‍ സ്വയം കണ്ടെത്തുന്നു.അവ പൊതുക്ലാസ്സില്‍ പങ്കുവെക്കുന്നു.എല്ലാവരും എഴുതിയെടുക്കുന്നു
3.meanings of unfamiliar words
പാഠപുസ്തകത്തിലെ glossaryയും ഡിക്ഷണറിയും പരിശോധിച്ച് .unfamiliar words ന്റെ meaningകണ്ടെത്തുന്നു.അവ ഗ്രൂപ്പില്‍ പങ്കുവെക്കുന്നു.പൊതുക്ലാസ്സില്‍
 meaning ചര്‍ച്ച ചെയ്ത് സന്ദര്‍ഭത്തിന് യോജിച്ചത് ഏതെന്ന് കണ്ടെത്തുന്നു.meaningന് യോജിച്ച പദം എഴുതാനുള്ള പ്രവര്‍ത്തനവും dictations ആയി നല്‍കാറുണ്ട്.




4.sentences by using unfamiliar words
  കൃത്യമായsentence pattern മനസ്സിലാക്കാന്‍ ഇത് ഏറെ ഗുണം ചെവ്വുന്നുണ്ട്.എഴുതിയ വാക്യങ്ങളുടെ വായനയും തിരുത്തലും നല്ലരീതിയില്‍ നടത്താറുണ്ട്.




 5.language games
  a-batton relay-കുട്ടികളെ വൃത്തത്തില്‍ നിര്‍ത്തി ബാറ്റണ്‍ കൈമാറുക.ഒരു റൗണ്ട് പൂര്‍ത്തിയാകുമ്പോഴേക്ക് നിശ്ചിത അക്ഷരം വരുന്ന  നിശ്ചിത എണ്ണം പദങ്ങള്‍ പറയല്‍.words related to sea, words related tohouse എന്നിവയും ഈകളിയില്‍ ഉപയോഗിക്കാം
b-starts with last letter -നിശ്ചിത സമയത്തിനുള്ളില്‍ പരമാവധി പദങ്ങള്‍ എഴുതാനുള്ള പ്രവര്‍ത്തനമാണിത്.ഓരോ പദവും അവസാനിക്കുന്ന അക്ഷരത്തിലാണ് അടുത്ത പദം ആരംഭിക്കേണ്ടത്.






Sunday, 3 August 2014

ഹിരോഷിമദിനം വീണ്ടുമെത്തുമ്പോള്‍...

ഹിരോഷിമയില്‍ പതിച്ച അണുബോംബ് ലിറ്റില്‍ ബോയ്





ഹിരോഷിമ

ജപ്പാനിലെസമുദ്രത്തോട് ചേര്‍ന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കന്‍ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയില്‍ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്
1589 ല്‍ സെറ്റോ ഉള്‍ക്കടലില്‍ മോറി ടെറുമോട്ടോ എന്നയാളാണ് ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത്. 1871 ല്‍ ഹിരോഷിമ പ്രവിശ്യയുടെ തലസ്ഥാനമായി ഹിരോഷിമ മാറി. ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.
അച്ചുതണ്ട് ശക്തികളില്‍ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാര്‍ഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റില്‍ ബോയ് ഏതാണ്ട് 80,000 പേരുടെ മരണത്തിന്‌ കാരണമായി. 90,000 മുതല്‍ 140,000 വരെ ആളുകൾ ആണവവികിരണം മൂലം പില്‍ക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു.
സാംസ്കാരികമായ സവിശേഷതകള്‍ ഹിരോഷിമക്കും ഉണ്ട്. 1963 മുതല്‍ തുടര്‍ന്നു പോരുന്ന സിംഫണി ഓര്‍ക്കസ്ട്ര സംഗീതത്തിന്റെ മേഖലയില്‍ ഹിരോഷിമയുടെ പ്രാധാന്യം വെളിവാക്കുന്നു. മ്യൂസിയങ്ങളുടെ നാടു കൂടിയാണ് ഹിരോഷിമ. ഇതില്‍ ഏറ്റവും പ്രാധാന്യം ഹിരോഷിമ പീസ് മെമ്മോറിയല്‍ മ്യൂസിയമാണ്. ആദ്യ ആറ്റം ബോംബിന്റെ കെടുതികള്‍ അനുഭവിച്ചറിഞ്ഞ ജനത സമധാനത്തിന്റെ പ്രതീകമായി പണിതതാണ് ഈ മ്യൂസിയം. ഹിരോഷിമ മ്യൂസിയം ഓഫ് ആര്‍ട്ട്, ഹിരോഷിമ പെര്‍ഫെക്ച്വല്‍ ആര്‍ട്ട് മ്യൂസിയം , ഹിരോഷിമ സിറ്റി മ്യൂസിയം ഓഫ് കണ്ടംപെററി ആര്‍ട്ട് എന്നിവയെല്ലാം കലക്ക് ഹിരോഷിമ നല്‍കിയിരിക്കുന്ന പ്രാധാന്യം വെളിവാക്കുന്നവയാണ്. ഹിരോഷിമ ഫ്ലവര്‍ ഫെസ്റ്റിവലും ഹിരോഷിമ ഇന്റര്‍നാഷണല്‍ ആനിമല്‍ ഫെസ്റ്റിവലും ആണ് പ്രധാന ഉത്സവങ്ങള്‍ ഹിരോഷിമ പീസ് മെമ്മോറിയല്‍ പാര്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമാധാനപ്രിയരായ ജനങ്ങളെ ആകര്‍ഷിക്കുന്ന ഇടമാണ്. എല്ലാ വര്‍ഷവും ഓഗസ്റ്റ് - 6 ന് ലോകസമാധാനത്തിനായുള്ള വിവിധ പരിപാടികള്‍ ഇവിടെ നടക്കുന്നു.

ഹിരോഷിമദിനം വീണ്ടുമെത്തുമ്പോള്‍...

ഓരോ യുദ്ധവും മാനവരാശിക്ക് ഏല്‍പിക്കുന്ന ദുരിതം ചെറുതല്ല.യുദ്ധം സര്‍വനാശ,ത്തെയാണ് ക്ഷണിച്ചുവരുത്തുന്നത്.ഒന്നാം ലോകമഹായുദ്ധത്തിന്റെ നടുക്കുന്ന ഓര്‍മ്മയ്ക്ക് നൂറുവയസ്സ് തികയുന്നു.മാനവചരിത്രത്തിന്റെ സമസ്തമേഖലകളെയും സാരമായി ബാധിച്ച മഹാസംഭവമായിരുന്നു ഒന്നാം ലോകമഹായുദ്ധം.ഒരു രാഷ്ട്രിയകൊലപാതകത്തില്‍ തുടങ്ങി ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച യുദ്ധമായിരുന്നു അത്.
1939 സപ്തംബര്‍ ഒന്നുമുതല്‍ 1945 ആഗസ്ത് പതിനഞ്ച് വരെ നീണ്ട രക്തരൂക്ഷിതമായഏറ്റുമുട്ടലാണ് രണ്ടാംലോകമഹായുദ്ധം.ജര്‍മനിയിലും ഇറ്റലിയിലുമുണ്ടായ നാസിസത്തിന്റെയും ഫാസിസത്തിന്റെയും വളര്‍ച്ച, തീവ്രദേശീയത,സാമ്രാജ്യത്വ അധിനിവേശങ്ങള്‍ തുടങ്ങിയവയാണ് യുദ്ധത്തിന് കാരണമായത്.നാലുകോടി ജനങ്ങളുടെ ജീവനാണ് ഈയുദ്ധം അപഹരിച്ചത്.യുദ്ധത്തില്‍ പ്രത്യക്ഷമായി 50രാജ്യങ്ങള്‍ പങ്കെടുത്തു.കരയിലും കടലിലും ആകാശത്തുമായി നടന്ന യുദ്ധത്തില്‍ പുത്തന്‍ ആയുധങ്ങളും തന്ത്രങ്ങള്ം ഉപയോഗിച്ചു.ഈ യുദ്ധത്തിലാണ് ആദ്യമായി അണുബോംബ് വര്ഷിക്കപ്പെട്ടത്.1945 ആഗസ്ത് ആറിന് ജപ്പാനിലെ ഹിരോഷിമയിലും ആഗസ്ത് ഒമ്പതിന് നാഗസാക്കിയിലും.അണുവികിരണത്തിന്റെ അനന്തരഫലങ്ങള്‍ ജപ്പാന്‍ ജനത ഇന്നും അനുഭവിക്കുകയാണ്.
ഇത്രയൊക്കെ തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടും യുദ്ധക്കൊതി തീരുന്നില്ല.ഇസ്രയേലിലെയും പലസ്തീനിലെയും ചോരകുടിയന്‍മാരുടെ കലിയടങ്ങുന്നില്ല.ഗാസാമുനമ്പില്‍ കൊല്ലപ്പെടുന്നത് നിരപരാധികളും നിരാലംബരുമായ കുഞ്ഞുങ്ങളും സ്ത്രീകളുമാണ്.ഇസ്രയേല്‍ പട്ടാളം അമേരിക്കയുടെ പിന്‍ബലത്തില്‍ രണ്ടാഴ്ച കൊണ്ടുതന്നെ ആയിരത്തോളം പേരെ വധിച്ചു.അതിലേറെ പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും വീട് ഉള്‍പ്പെടെ സകലതും നഷ്ടമാവുകയും ചെയ്തു.മരിച്ചവരിലേറെയും പിഞ്ചുകുട്ടികളാണെന്നുള്ളത് ലോകമനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നു.
യുദ്ധങ്ങള്‍ എവിടെയാണെങ്കിലും എതിര്‍ക്കപ്പെടണം.ഏതുയുദ്ധതിതിലും പിടഞ്ഞൊടുങ്ങുന്നത് സാധാരണക്കാരാണ്.സാധാരണ ജനങ്ങള്‍ക്ക് അവര്‍ ഏതുരാജ്യക്കാരായാലും പരസ്പരം ശത്രുതയില്ല.പിന്നെ ആര്‍ക്കുവേണ്ടിയാണ് യുദ്ധം?അധികാര ദുരമൂത്ത ചിലഭരണാധികാരികളാണ് യുദ്ധം ക്ഷണിച്ചുവരുത്തുന്നത്.ചെറുതും വലുതുമായ യുദ്ധങ്ങള്‍ ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത് ദുരിതവും പട്ടിണിയും തീരാരോഗങ്ങളും മാത്രം.ലോകമനസാക്ഷി യുദ്ധത്തിന്റെ തീജ്വാലകള്‍ക്കു മുന്നില്‍ പകച്ചുനിന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ ചരിത്രത്തിലുണ്ടായിട്ടുണ്ട്.അതിന്നും തുടരുന്നു.അധികാരക്കൊതിയന്‍മാരായ ഭരണാധികാരികളുടെ ദുരയടങ്ങുന്നില്ല.ഇതാ,ഇപ്പോള്‍ ഗാസാമുനമ്പില്‍ നിന്ന് കുഞ്ഞുങ്ങളുടെയും സ്ത്രീകളുടേയും നിലവിളികളുയരുന്നു.എന്നുതീരും ഈ യുദ്ധക്കൊതി?ഈ ഹിരോഷിമാ ദിനത്തില്‍ നാമോരോരുത്തരും യുദ്ധഭീകരതയെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കണം.

Saturday, 12 July 2014

ക്ലാസ്സ്റൂം അനുഭവങ്ങള്‍.... ആറക്കസംഖ്യകളുടെ വായനയും എഴുത്തും എളുപ്പമാക്കാന്‍

 അഞ്ചാംതരത്തിലെ ഒന്നാംയൂനിറ്റായ സംഖ്യകളുടെലോകത്തില്‍ ആറക്കസംഖ്യകളുടെ വായന കുട്ടികള്‍ക്ക് വളരെ പ്രയാസമായി അനുഭവപ്പെട്ടു.ആറക്കസംഖ്യകളുടെ വായനയും എഴുത്തും സുഗമമാക്കാതെ ഈ യൂനിറ്റിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കുട്ടികള്‍ക്ക് കഴിയില്ല.
 അതിനാല്‍ ഒരു മത്സരക്കളി ആസൂത്രണം ചെയ്തു.മുഴുവന്‍ കുട്ടികള്‍ക്കും 0,1,2,3,4,5 എന്നീ സംഖ്യകളില്‍ ഏതെങ്കിലും ഒന്ന് നല്‍കി.ഈസംഖ്യകള്‍ കിട്ടിയവര്‍ ഗ്രൂപ്പുകളായി.ആറ് ഗ്രൂപ്പുകളും നിരന്ന് നിന്നു.അവര്‍ക്കു കിട്ടിയ സംഖ്യകള്‍ ഷര്‍ടില്‍ കുത്തിവെച്ചു.ഓരോ ഗ്രൂപ്പിനോടും മറ്റ് ഗ്രൂപ്പുകളുടെ സംഖ്യകള്‍ വായിക്കാന്‍ പറഞ്ഞു.ഇതൊരു മത്സരമാക്കി
  ഗ്രൂപ്പിലെ കുട്ടികള്‍ പരസ്പരം മാറിനിന്നപ്പോള്‍ സംഖ്യകളും മാറിയല്ലോ.മാറിയ സംഖ്യകളെല്ലാം വായിക്കാന്‍ ഓരോ ഗ്രൂപ്പും തിരക്കും വേഗതയും കാട്ടി.ഓരോ ഗ്രൂപ്പും വായിച്ചെടുത്തത് പത്തോളം സംഖ്യകളാണ്.ഏറ്റവും പഠനവേഗതകുറഞ്ഞ കുട്ടികള്‍ പോലും വായിക്കാന്‍ ശ്രമിക്കുന്നു.മറ്റു കുട്ടികള്‍ അവരെ സഹായിക്കുന്നു.ശരിക്കും സഹവര്‍ത്തിതപഠനം തന്നെ.
 തുടര്‍ന്ന് ഗ്രൂപ്പില്‍ സംഖ്യാകാര്‍ഡുകള്‍ നല്‍കി പരമാവധി ആരക്കസംഖ്യകള്‍ ഉണ്ടാകാകാന്‍ നിര്‍ദേശിച്ചു.പതിനഞ്ചോളം സംഖ്യകള്‍ ഗ്രൂപ്പുകള്‍ നിര്‍മ്മിച്ചു.അവ വായിക്കുകയും വായിക്കുന്നതുപോലെ എഴുതുകയും ചെയ്തു.ഇങ്ങനെ പ്രവര്‍ത്തനം ചെയ്തതിനാല്‍ ഏഴക്കസംഖ്യകളും, എട്ടക്കസംഖ്യകളും വായിക്കാനും എഴുതാനും കുട്ടികള്‍ക്ക് വേഗത്തില്‍ കഴിഞ്ഞു.



Friday, 27 June 2014

കാസര്‍ഗോഡിന്റെ സാഹിത്യകാരന്‍മാരെത്തേടി കുണ്ടംകുഴിയുടെ വായനാവാരം



 കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ററി സ്കൂളിലെ കുട്ടികള്‍ വായനാവാരത്തോടനുബന്ധിച്ച് കാസര്‍കോഡിന്‍റെ സാഹിത്യകാരന്‍മാരെ തേടിയുള്ള യാത്രയിലായിരുന്നു.ഓരോ ക്ലാസ്സുകാരും ഓരോ സാഹിത്യകാരന്‍മാരെകുറിച്ചാണ് അന്വേഷിച്ചത്പി.കുഞ്ഞിരാമന്‍ നായരും,മഹാകവി കുട്ടമത്തും,ഉബൈദ്മാഷും,
​​​​​അംബികാസുതന്‍മാങ്ങാടും,സി.വി ബാലകൃഷ്ണനും,ഇ.പി.രാജഗോപാലനും,സി.എം.വിനയചന്ദ്രനും,സന്തോഷ് ഏച്ചിക്കാനവുമൊക്കെ കുട്ടികളുടെ അന്വേഷണത്തിന് പാത്രമായി.

  വിവരശേഖരണമായിരുന്നു ജൂണ്‍20 മുതല്‍ നടന്നത്.സ്കൂള്‍ ലൈബ്രറിയെ മികച്ച രീതിയിലാണ് കുട്ടികള്‍ ഉപയോഗപ്പെടുത്തിയത്.ഗ്രൂപ്പുകളായി തിരിഞ്ഞ് പലരീതിയിലുള്ള അന്വേഷണവും ശേഖരിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്ത് കൃത്യതപ്പെടുത്തലും പലരേയും കുറിച്ച് വേണ്ടത്ര വിവരങ്ങള്‍ കിട്ടാതായപ്പോള്‍ സാഹിത്യകാരന്റെ ഫോണ്‍നമ്പര്‍ ശേഖരിച്ച് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കലും നടന്നു.എല്ലാം കൊണ്ടും കുട്ടികളാകെ ഉണര്‍ന്ന ദിനങ്ങളായിരുന്നു ഈ ഒരാഴ്ച ശേഖരിച്ച വിവരങ്ങള്‍ ക്രമപ്പെടുത്തലും എഴുത്തുമാണ് തുടര്‍ന്ന് നടന്നത്.ചിത്രങ്ങളും മനോഹരമായ ലേഔട്ടുകളും കൂടിച്ചേര്‍ന്നതോടെ അവ മനോഹരമായ പുസ്തകങ്ങളായി.മികച്ച ജീവചരിത്ര പ്രബന്ധങ്ങളായി.സമ്മാനം നല്‍കാനായി മാത്രം അവയില്‍ നിന്ന് ചിലത് തെരഞ്ഞെടുത്തു.26ന് നടന്ന സമാപന പരിപാടിയില്‍ മികച്ച പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.യുവകവി ശ്രീ.സി.എം.വിനയചന്ദ്രന്‍ പരിപാടിയില്‍ പങ്കെടുത്തു.
        എല്ലാ പ്രബന്ധങ്ങളും കൂട്ടിച്ചേര്‍ത്ത് മികച്ച ഒരു റഫറന്‍സ് ഗ്രന്ഥമാക്കാനാണ് വിദ്യാരംഗം കലാസാഹിത്യവേദി ആലോചിക്കുന്നത്.കുട്ടികളുടെ ഈ ആവേശത്തെ നിലനിര്‍ത്തുന്ന തുടര്‍പരിപാടികളും ആലോചിക്കേണ്ടതുണ്ട്



Thursday, 19 June 2014

ഒറ്റച്ചോദ്യം-കൈ പിടിച്ചുയര്‍ത്തിയത് മൂന്ന് ജീവിതങ്ങളെ

അഖില മുഖ്യമന്ധ്രിയിൽ  നിന്ന് അവാർദ് സ്വീകരിക്കുന്നു     


 സംസ്ഥാനതലത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ യൂത്ത് പാര്‍ലമെന്‍റ് മത്സരത്തില്‍ മികച്ച പാര്‍ലമെന്‍റേറിയനായി തെരഞ്ഞടുത്ത കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ററി സ്കൂളിലെ പന്ത്രണ്ടാംക്ലാസ്സ് വിദ്യാര്‍ഥിനി അഖിലാമോഹനാണ് മുഖ്യമന്ത്രിയുമായി അഭിമുഖം നടത്താന്‍ അവസരം ലഭിച്ചത്.കിട്ടിയ അവസരം അഖില തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരുടെ ദയനീയഅവസ്ഥ പങ്കുവെക്കാനാണ് ഉപയോഗിച്ചത്.അച്ഛനുമമ്മയും നഷ്ടപ്പെട്ട് അനാഥരായി ഭാവിജീവിതത്തില്‍ പകച്ചുനില്‍ക്കുന്ന സാജുവിനും,സജനക്കും,സന്ധ്യക്കും നല്ല സ്വപ്നം കാണാന്‍ ഉപകരിക്കുന്നതായിരുന്നു അഖിലയുടെ ചോദ്യം.ആ ചോദ്യത്തിന് ഒരു അമാന്തവുമില്ലാതെ മുഖ്യമന്ത്രിയുടെ മറുപടിയും വന്നു.ഈ കുട്ടികളെ സര്‍ക്കാര്‍ ദത്തെടുക്കും.അവര്‍ക്കുവേണ്ട എല്ലാസഹായവും നല്‍കും.ഇവിടെ അഖില ഒരു യഥാര്‍ഥ പാര്‍ലമെന്‍റേറിയനായി മാറുകയായിരുന്നു.അഖിലക്ക് എല്ലാ പിന്തുണയും നല്‍കി പ്രോത്സാഹിപ്പിച്ച ഹൈസ്കൂള്‍ സാമൂഹ്യശാസ്ത്രം അധ്യാപകന്‍ സുകുമാരന്‍മാഷ് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
മി ക ച്ച കോർഡിനേറ്റർ സുകുമാരൻ മാഷും പർലമെന്റരിയൻ അഖിലയും 

Tuesday, 3 June 2014

ജില്ലാ സ്കൂള്‍ പ്രവേശനേത്സവം-ആവേശത്തേരിലേറി കുരുന്നുകള്‍

 അമ്മമാരുടേയും അച്ഛന്‍മാരുടേയും കൈ പിടിച്ച് ആദ്യമായി സ്കൂളിലെത്തിയ കുരുന്നുകള്‍, ചിലര്‍ക്ക്സന്തോഷം.ചിലര്‍ക്ക് വാശി,മറ്റുു ചിലര്‍ക്ക് കരച്ചില്‍.വര്‍ണ്ണ ചിത്രങ്ങളുള്ള തൊപ്പി ലഭിച്ചതോടെ പലരുടേയും മുഖം തെളിഞ്ഞു.പിന്നെ അവര്‍ക്കായി ഒരുക്കിയ കസേരയില്‍ ഇരുന്നു.ആ കാത്തിരിപ്പ് അവരെ ബോറടിപ്പിച്ചു.വിശിഷ്ടവ്യ
  ക്തികള്‍ക്കുള്ള കാത്തിരിപ്പും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സമയവുമായിരുന്നു അത്. അപ്പഴേക്കും മണി പത്തായി.പിന്നെ താമസിച്ചില്ല കുട്ടികളില്‍ പലരും വലിയ വര്‍ണ്ണ കട്ടൗട്ടുകള്‍ ഉപയോഗിച്ച് പൂക്കളും പൂമ്പാറ്റകളുമായി മാറി.മുതിര്‍ന്ന കുട്ടികള്‍ മുയലും കരടിയും മുത്തശ്ശിയുമൊക്കെയായി വേഷമിട്ടു.സ്ത്രീകള്‍ അണിനിരന്ന ശിന്കാരി മേളവും
അതിഥികളും കൂടി എത്തിയതോടെ നൂറുകണക്കിനാളുകള്‍ അണിനിരന്ന വര്‍ണശബളമായ ഘോഷയാത്ര തുടങ്ങി.ഒരുഗ്രാമം ഒന്നാകെ ഒഴുകുകയായിരുന്നു ഘോഷയാത്രയില്‍.കുണ്ടംകുഴി ടൗണ്‍ ചുറ്റി  ഘോഷയാത്ര മനോഹരമായി ഒരുക്കിയ ഗേറ്റിലൂടെ വേദിയിലേക്ക്.ഒട്ടും വൈകാതെ ചടങ്ങുകള്‍ ആരംഭിച്ചു.ബഹു.ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ ദീപം തെളിയിച്ച് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കോറസ് മനോഹരമായി  പ്രവേശനേത്സവഗാനം ആലപിച്ചു.പുതുതായെത്തിയ കുരുന്നുകള്‍ ഓരോരുത്തരായി അക്ഷരദീപങ്ങള്‍ 

തെളിയിച്ചു.ജനപ്രതിനിധികള്‍,വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ കാര്യമാത്ര പ്രസക്തമായ പ്രസംഗങ്ങള്‍ എല്ലാവരും നല്ലരീതിയില്‍ ശ്രവിച്ചു.കുട്ടികള്‍ക്ക് സമ്മാനകിറ്റും മധുരപലഹാരവും നല്‍കി..വിജയന്‍മാഷും കുട്ടികളും ചേര്‍ന്ന് പാടിയ പാട്ടുകള്‍ അന്തരീക്ഷത്തിന് ഉണര്‍വേകി.ഉത്സവപ്രതീതിയുണര്‍ത്തി കുരുന്നുകളുടെ സ്കഊള്‍ പ്രവേശനം മറക്കാനാവാത്ത അനുഭവമായി.