അമ്മമാരുടേയും അച്ഛന്‍മാരുടേയും കൈ പിടിച്ച് ആദ്യമായി സ്കൂളിലെത്തിയ കുരുന്നുകള്‍, ചിലര്‍ക്ക്സന്തോഷം.ചിലര്‍ക്ക് വാശി,മറ്റുു ചിലര്‍ക്ക് കരച്ചില്‍.വര്‍ണ്ണ ചിത്രങ്ങളുള്ള തൊപ്പി ലഭിച്ചതോടെ പലരുടേയും മുഖം തെളിഞ്ഞു.പിന്നെ അവര്‍ക്കായി ഒരുക്കിയ കസേരയില്‍ ഇരുന്നു.ആ കാത്തിരിപ്പ് അവരെ ബോറടിപ്പിച്ചു.വിശിഷ്ടവ്യ
ക്തികള്‍ക്കുള്ള കാത്തിരിപ്പും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സമയവുമായിരുന്നു അത്. അപ്പഴേക്കും മണി പത്തായി.പിന്നെ താമസിച്ചില്ല കുട്ടികളില്‍ പലരും വലിയ വര്‍ണ്ണ കട്ടൗട്ടുകള്‍ ഉപയോഗിച്ച് പൂക്കളും പൂമ്പാറ്റകളുമായി മാറി.മുതിര്‍ന്ന കുട്ടികള്‍ മുയലും കരടിയും മുത്തശ്ശിയുമൊക്കെയായി വേഷമിട്ടു.സ്ത്രീകള്‍ അണിനിരന്ന ശിന്കാരി മേളവും
അതിഥികളും കൂടി എത്തിയതോടെ നൂറുകണക്കിനാളുകള്‍ അണിനിരന്ന വര്‍ണശബളമായ ഘോഷയാത്ര തുടങ്ങി.ഒരുഗ്രാമം ഒന്നാകെ ഒഴുകുകയായിരുന്നു ഘോഷയാത്രയില്‍.കുണ്ടംകുഴി ടൗണ്‍ ചുറ്റി ഘോഷയാത്ര മനോഹരമായി ഒരുക്കിയ ഗേറ്റിലൂടെ വേദിയിലേക്ക്.ഒട്ടും വൈകാതെ ചടങ്ങുകള്‍ ആരംഭിച്ചു.ബഹു.ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ ദീപം തെളിയിച്ച് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കോറസ് മനോഹരമായി പ്രവേശനേത്സവഗാനം ആലപിച്ചു.പുതുതായെത്തിയ കുരുന്നുകള്‍ ഓരോരുത്തരായി അക്ഷരദീപങ്ങള്‍
തെളിയിച്ചു.ജനപ്രതിനിധികള്‍,വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ കാര്യമാത്ര പ്രസക്തമായ പ്രസംഗങ്ങള്‍ എല്ലാവരും നല്ലരീതിയില്‍ ശ്രവിച്ചു.കുട്ടികള്‍ക്ക് സമ്മാനകിറ്റും മധുരപലഹാരവും നല്‍കി..വിജയന്‍മാഷും കുട്ടികളും ചേര്‍ന്ന് പാടിയ പാട്ടുകള്‍ അന്തരീക്ഷത്തിന് ഉണര്‍വേകി.ഉത്സവപ്രതീതിയുണര്‍ത്തി കുരുന്നുകളുടെ സ്കഊള്‍ പ്രവേശനം മറക്കാനാവാത്ത അനുഭവമായി.

No comments:
Post a Comment