അഞ്ചാംതരത്തിലെ ഒന്നാംയൂനിറ്റായ സംഖ്യകളുടെലോകത്തില്‍ ആറക്കസംഖ്യകളുടെ വായന കുട്ടികള്‍ക്ക് വളരെ പ്രയാസമായി അനുഭവപ്പെട്ടു.ആറക്കസംഖ്യകളുടെ വായനയും എഴുത്തും സുഗമമാക്കാതെ ഈ യൂനിറ്റിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കുട്ടികള്‍ക്ക് കഴിയില്ല.
അതിനാല്‍ ഒരു മത്സരക്കളി ആസൂത്രണം ചെയ്തു.മുഴുവന്‍ കുട്ടികള്‍ക്കും 0,1,2,3,4,5 എന്നീ സംഖ്യകളില്‍ ഏതെങ്കിലും ഒന്ന് നല്‍കി.ഈസംഖ്യകള്‍ കിട്ടിയവര്‍ ഗ്രൂപ്പുകളായി.ആറ് ഗ്രൂപ്പുകളും നിരന്ന് നിന്നു.അവര്‍ക്കു കിട്ടിയ സംഖ്യകള്‍ ഷര്‍ടില്‍ കുത്തിവെച്ചു.ഓരോ ഗ്രൂപ്പിനോടും മറ്റ് ഗ്രൂപ്പുകളുടെ സംഖ്യകള്‍ വായിക്കാന്‍ പറഞ്ഞു.ഇതൊരു മത്സരമാക്കി
ഗ്രൂപ്പിലെ കുട്ടികള്‍ പരസ്പരം മാറിനിന്നപ്പോള്‍ സംഖ്യകളും മാറിയല്ലോ.മാറിയ സംഖ്യകളെല്ലാം വായിക്കാന്‍ ഓരോ ഗ്രൂപ്പും തിരക്കും വേഗതയും കാട്ടി.ഓരോ ഗ്രൂപ്പും വായിച്ചെടുത്തത് പത്തോളം സംഖ്യകളാണ്.ഏറ്റവും പഠനവേഗതകുറഞ്ഞ കുട്ടികള്‍ പോലും വായിക്കാന്‍ ശ്രമിക്കുന്നു.മറ്റു കുട്ടികള്‍ അവരെ സഹായിക്കുന്നു.ശരിക്കും സഹവര്‍ത്തിതപഠനം തന്നെ.
തുടര്‍ന്ന് ഗ്രൂപ്പില്‍ സംഖ്യാകാര്‍ഡുകള്‍ നല്‍കി പരമാവധി ആരക്കസംഖ്യകള്‍ ഉണ്ടാകാകാന്‍ നിര്‍ദേശിച്ചു.പതിനഞ്ചോളം സംഖ്യകള്‍ ഗ്രൂപ്പുകള്‍ നിര്‍മ്മിച്ചു.അവ വായിക്കുകയും വായിക്കുന്നതുപോലെ എഴുതുകയും ചെയ്തു.ഇങ്ങനെ പ്രവര്‍ത്തനം ചെയ്തതിനാല്‍ ഏഴക്കസംഖ്യകളും, എട്ടക്കസംഖ്യകളും വായിക്കാനും എഴുതാനും കുട്ടികള്‍ക്ക് വേഗത്തില്‍ കഴിഞ്ഞു.

No comments:
Post a Comment