Sunday, 1 June 2014

ആരവമുണര്‍ത്തി പ്രവേശനോത്സവം വരികയായി.......

ആരവമുണര്‍ത്തി പ്രവേശനോത്സവം വരികയായി.......

   വിദ്യാലയങ്ങള്‍ ഉണരുകയായി.
കുരുന്നുകളെ വരവേല്‍ക്കാനായി ആരവമുണര്‍ത്തി പ്രവേശനോത്സവം വരികയായി.
ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാനായി വിദ്യാലയ സമൂഹവും തയ്യാറായിക്കഴിഞ്ഞു.
 ഈ വര്‍ഷത്തെ കാസര്‍ഗോഡ് ജില്ലാതല പ്രവേശനോത്സവം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുണ്ടംകുഴിയില്‍ വെച്ച് നടക്കുകയാണ്. പ്രവേശനോത്സവത്തിന്റെഎല്ലാഒരുക്കങ്ങളുംപൂര്‍ത്തിയായിക്കഴിഞ്ഞു.സംഘാടകസമിതിയും അധ്യാപകരും കുട്ടികളും ആവേശപൂര്‍വമാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.ഘോഷയാത്ര,അക്ഷരദീപം തെളിക്കല്‍,സമ്മാനപ്പൊതിനല്‍കല്‍ തുടങ്ങി വിവിധങ്ങളായപരിപാടികളാണ് ഒരുക്കിയിരിക്കുന്നതാണ്.നൂറോളം കുട്ടികളാണ് ഒന്നാംതരത്തിലും പ്രീ പ്രൈമറിയിലും എത്തിയിരിക്കുന്നത്.ജനപ്രതിനികളും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ഉത്സവത്തില്‍ സന്നിഹിതരാകും.

No comments:

Post a Comment